എനിക്കൊന്നും പറയാനില്ല...
പറയുന്നത് കേള്‍ക്കാനും ആരുമില്ല...
എന്നിട്ടും..
ഞാന്‍ പറയുകയാണ്...
എനിക്ക് തോന്നുന്ന നേരുകള്‍...
എന്റെ നേരുകള്‍ ചിലര്‍ക്ക് നോവായിരുന്നു..
അര്‍ത്ഥമില്ലാത്ത ആ നോവുകളില്‍
അവരില്‍ വിരിഞ്ഞ മൌനം
എന്റെ നൊമ്പരമായിരുന്നു...
എന്നിട്ടും ഞാന്‍ വിളിച്ചു പറഞ്ഞുകൊണ്ടേ ഇരുന്നു...
മാനിക്യമെന്നു കരുതി നെഞ്ചോടു ചേര്‍ത്തതില്‍
ചിലതെല്ലാം കുപ്പിച്ചില്ലുകള്‍ മാത്രമാണെന്ന്..
അവയെന്റെ നെഞ്ചിലെല്‍പിച്ച
ചോരപ്പാടുകളില്‍ ഒന്നെത്തിനോക്കാന്‍ പോലും നില്‍ക്കാതെ
അവരൊക്കെ അകന്നു പോവുകയായിരുന്നു...
എന്റെ നേരുകള്‍ അവര്‍ക്ക്
പൊള്ളയായ നൊമ്പരങ്ങളായിരുന്നു...
പ്രിയപ്പെട്ടവരേ...
ഞാനെപ്പോഴും ഇവിടെ തന്നെയാണ്...
എന്റെ നിലപാട് തറയില്‍...
എനിക്കൊരുപാട് നേരുകള്‍ വിളിച്ചു പറയാനുണ്ട്...
അത് നിങ്ങളുടെ നോവുകളായി മാറുന്നെങ്കില്‍
എന്നോട് ക്ഷമിക്കനമെന്നില്ല
കാരണം...
ഇന്നത്തെ എന്റെ വെളിപാടുകള്‍
നാളെ നിങ്ങള്‍ തിരിച്ചറിയാനിരിക്കുന്ന
നേരുകള്‍ മാത്രമാണ്...
അപ്രിയമായ ചില നേരുകള്‍...
No comments:
Post a Comment